എഴുത്തുകാരന്‍ പ്രിന്‍സ് ഓവേലിയുടെ കവിതാ സമാഹാരം 'തല്‍സമയം പൗര്‍ണമി രാത്രി' പ്രകാശനം ചെയ്തു
എഴുത്തുകാരന്‍ പ്രിന്‍സ് ഓവേലിയുടെ കവിതാ സമാഹാരം 'തല്‍സമയം പൗര്‍ണമി രാത്രി' പ്രകാശനം ചെയ്തു
ഇടുക്കി: കട്ടപ്പന സ്വദേശിയായ എഴുത്തുകാരന്‍ പ്രിന്‍സ് ഓവേലി രചിച്ച 'തല്‍സമയം പൗര്‍ണമി രാത്രി' എന്ന കവിതാസമാഹാരം പുറത്തിറക്കി. കവി കാഞ്ചിയാര്‍ രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ലക്ഷ്മിദാസിന് പുസ്തകം നല്‍കി സുബിന്‍ അമ്പിത്തറയില്‍ പ്രകാശനം ചെയ്തു. സാംസ്‌കാരിക സംഘടനയായ കട്ടപ്പന ദര്‍ശനയും കലാ സാംസ്‌കാരിക സമിതിയുംചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍ അധ്യക്ഷനായി. ജോസ് കോനാട്ട് പുസ്തകം പരിചയപ്പെടുത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി, മോബിന്‍ മോഹന്‍, കെ ടി രാജീവ്, പുഷ്പമ്മ, കെ ആര്‍ രാമചന്ദ്രന്‍, ജോസ് വെട്ടിക്കുഴ, വിനോജ് ജ്യോതിസ്, വി എസ് ദിപു, ഷീല ലാല്‍, അജേഷ് തായില്യം, നാരായണന്‍ കാരനാട്ട്, ജയേന്ദ്രന്‍ മേലഴിയം എന്നിവര്‍ സംസാരിച്ചു. എന്റെ വഴികള്‍, ഉയിര്‍പ്പ്, തിരക്കുള്ള വണ്ടിയില്‍ ചന്ത ദിവസം, വേര് പൂവിലെഴുതിയ കത്തുകള്‍ എന്നിവയാണ് പ്രിന്‍സ് ഓവേലിയുടെ മറ്റ് രചനകള്‍.
What's Your Reaction?