ഇടുക്കി: കുമളി 66-ാം മൈലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കുഴിയിലേക്ക് മറഞ്ഞു. എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ്ണ് അപകടം. കായംകുളത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.