എം ജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് നേടി ജെപിഎം കോളേജ്
എം ജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് നേടി ജെപിഎം കോളേജ്
ഇടുക്കി: എം ജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എ്‌സ യൂണിറ്റിന്. അമലഗിരി ബിഷപ്പ് കുര്യാളശേരി കോളേജ് ഫോര്‍ വിമന്‍സില്‍ നടന്ന പരിപാടിയില്‍ മന്ത്രി വി എന്‍ വാസവനില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസറായി കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ടിജി ടോമിനെയും മികച്ച വോളണ്ടിയേഴ്‌സിനുള്ള അവാര്‍ഡ് സിദ്ധാര്‍ഥ് സാജുവും അന്നാ മോള്‍ ജോസഫും നേടി. യൂണിറ്റിന്റെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തൊപ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?