കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: സരള്‍ ബില്‍ പിന്‍വലിക്കുക, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക, വന്യജീവി അക്രമങ്ങള്‍ തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള കര്‍ഷക തൊഴിലാളി യൂണിയന്‍(കെഎസ്‌കെടിയു) പീരുമേട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. സരള്‍ ബില്‍ നടപ്പാക്കുക വഴി ജനങ്ങളുടെ ജീവിതം അത്ര സരളമാകുകയില്ലെന്നും ഈ ബില്ലിന്റെ മറവില്‍ കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും ഭൂമുഖത്തുനിന്ന് എന്നന്നേക്കും അപ്രതീക്ഷിതമാകുമെന്നും അതുവഴി കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ തന്നെ കാര്യമായി ബാധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എലപ്പാറ ഏരിയ സെക്രട്ടറി വി പി ജോണ്‍ അധ്യക്ഷനായി. പീരുമേട് ഏരിയ സെക്രട്ടറി കെ ബി സിജിമോന്‍, ആര്‍ ദിനേശന്‍, വി ഷൈജന്‍, സി ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?