പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചനിലയില്‍
പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിനുള്ളില്‍ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ പത്തിനിപ്പാറ കോവേരില്‍ മെയ്മോന്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക വിഭാഗം ജീവനക്കാരനായിരുന്നു. ഉച്ചയ്ക്ക് വിശ്രമിക്കാന്‍ പോയ മെയ്‌മോനെ ജോലിക്ക് പ്രവേശിക്കാനുള്ള സമയം കഴിഞ്ഞിട്ടും കാണാതായതോടെ കൂടെ ജോലിചെയ്യുന്നവര്‍ അന്വഷിച്ചെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കയറില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടെത്തിയത്. സമീപത്ത് മദ്യകുപ്പിയും സിഗരറ്റ്് കുറ്റിയും തീപ്പെട്ടിയും കാണപ്പെട്ടു. മരണകാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഒന്നുമില്ലെന്നാണ് പ്രാഥമിക വിവരം. പുതിയ വീട്ടിലേക്ക്് അടുത്ത ആഴ്ചയില്‍ തമസം മാറാന്‍ ഇരിക്കുന്നതിനിടെയാണ് മരണം.
What's Your Reaction?