കൂട്ടാര്‍ പുഴയില്‍ ശുചീകരണം നടത്തി പ്രദേശവാസികള്‍   

കൂട്ടാര്‍ പുഴയില്‍ ശുചീകരണം നടത്തി പ്രദേശവാസികള്‍   

Jul 4, 2026 - 15:47
 0
കൂട്ടാര്‍ പുഴയില്‍ ശുചീകരണം നടത്തി പ്രദേശവാസികള്‍   
This is the title of the web page

ഇടുക്കി: കൂട്ടാര്‍ പുഴയെ വീണ്ടെടുക്കാന്‍ ഒരുമിച്ച് പ്രദേശവാസികള്‍. ഏതാനും മാസങ്ങള്‍ക് മുമ്പുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാശനഷ്ടം ഉണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനും നീരോഴുക്ക് സുഗമമാക്കുന്നതിനായി പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും പുഴയിലേക്ക് ഇറങ്ങി നില്‍ക്കുന്ന മരങ്ങളും നീക്കം ചെയ്തു. ഒഴുക്ക് തടസപ്പെടാന്‍ സാധ്യതയുള്ള നിര്‍മിതികള്‍ പൊളിച്ചു നീക്കി. പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കൂട്ടാറിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. കരുണപുരം പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ് മോന്‍, പഞ്ചായത്ത്ംഗം സുനില്‍ കൊല്ലക്കാട്ട്, വിവിധ മത സാമൂഹിക വ്യാപാര പ്രസ്ഥാനങ്ങളുടെ നേതാക്കളായ ജോയി വര്‍ഗീസ്, അജയന്‍ കഞ്ഞിപ്ലാക്കല്‍, ജിജി കുറുമാക്കല്‍, നിസാം കൊച്ചുമുറിയില്‍, മധു മണ്ണാനി, ബിനോയി സൂര്യ, ഹനീഫ ഇടശേരി, സതീശന്‍ പഴഞ്ഞിയില്‍, അലി റാവുത്തര്‍, സജി കുമരകംമെട്ട്, സാബു കൂട്ടാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow