മൂന്നാറിലെ നടപ്പാതകളില്‍ അനധികൃത പാര്‍ക്കിങ്: സഞ്ചാരികള്‍ക്കും യാത്രികര്‍ക്കും കാല്‍നടയാത്ര ദുഷ്‌കരം
മൂന്നാറിലെ നടപ്പാതകളില്‍ അനധികൃത പാര്‍ക്കിങ്: സഞ്ചാരികള്‍ക്കും യാത്രികര്‍ക്കും കാല്‍നടയാത്ര ദുഷ്‌കരം
ഇടുക്കി: മൂന്നാര്‍ ടൗണില്‍ നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ് കാല്‍നടയാത്ര ദുഷ്‌കരമാക്കുന്നു. അനധികൃത പാര്‍ക്കിങ്ങിനുപുറമേ വഴിയോര കച്ചവടവും വര്‍ധിച്ചതോടെ പഞ്ചായത്തും പൊലീസും ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും യാത്രികരും വിദ്യാര്‍ഥികളും തിരക്കേറിയ പാതകളിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങള്‍ തട്ടിയുള്ള അപകടങ്ങളും വാക്കുതര്‍ക്കങ്ങളും പതിവായി.
ടൗണിലെത്തുന്നവരുടെ ബൈക്കും കാറുകളുമാണ് നടപ്പാതയില്‍ പാര്‍ക്ക് ചെയ്യുന്നത്. അതേസമയം ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തതും തിരിച്ചടിയാണ്. പരാതി വ്യാപകമായതോടെ നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും താക്കീത് നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?