കട്ടപ്പന നഗരസഭ കേരളോത്സവം തുടങ്ങി

കട്ടപ്പന നഗരസഭ കേരളോത്സവം തുടങ്ങി

Nov 21, 2026 - 15:11
 0
കട്ടപ്പന നഗരസഭ കേരളോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ കേരളോത്സവം ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, കൗണ്‍സിലര്‍മാരായ സുനിജ ശശീന്ദ്രന്‍, ബിന്‍സി ഷിനോജ്, രഞ്ജിനി സജീവ്, സോബി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മുതല്‍ കലാ, സാഹിത്യ, രചന മത്സരങ്ങളും ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, വടംവലി മത്സരങ്ങളും നടന്നു. 22ന് രാവിലെ 11 മുതല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് മൈതാനത്ത് അത്ലറ്റിക് മത്സരങ്ങളും ഒമ്പതിന് നഗരസഭ മൈതാനത്ത് വോളിബോള്‍, 10ന് ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍, ഗവ. കോളേജ് ഗ്രൗണ്ടില്‍ കബഡി, 11ന് നഗരസഭ മൈാനത്ത് ഫുട്ബോള്‍, പകല്‍ 3.30ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പഞ്ചഗുസ്തി മത്സരങ്ങളും നടക്കും. സമാപന സമ്മേളനത്തില്‍ ചലച്ചിത്ര നടന്‍ ബോബി കുര്യന്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow