രാത്രിയില്‍ മണ്ണെടുപ്പ്: പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി

രാത്രിയില്‍ മണ്ണെടുപ്പ്: പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി

Jan 27, 2024 - 19:49
Jul 11, 2024 - 23:27
 0
രാത്രിയില്‍ മണ്ണെടുപ്പ്: പൊലീസ് പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി
This is the title of the web page

ഇടുക്കി: രാത്രിയില്‍ അനധികൃതമായി മണ്ണെടുക്കുന്നതിനിടെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ലോറിയും ഹിറ്റാച്ചിയും ജിയോളജി വകുപ്പിന് കൈമാറി. രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ മൗണ്ടില്‍ നിന്നാണ് എസ്‌ഐ: കെ ജി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങള്‍ പിടികൂടിയത്. വീട് നിര്‍മാണത്തിനായി രാത്രിയില്‍ മണ്ണെടുക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കല്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ഇതോടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ജിയോളജി വകുപ്പിന് കൈമാറുകയായിരുന്നു. വണ്ടിപ്പെരിയാറിലെ വിവിധ മേഖലകളില്‍ രാത്രികാലങ്ങളില്‍ മണ്ണെടുക്കുന്നതായി വിവരമുണ്ട്.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow