ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ യോഗംചേര്‍ന്നു

ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ യോഗംചേര്‍ന്നു

Feb 8, 2026 - 15:04
 0
ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ യോഗംചേര്‍ന്നു
This is the title of the web page

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി) ജനറല്‍ ബോഡി യോഗം കട്ടപ്പനയില്‍ ജനറല്‍ സെക്രട്ടറി ടി ആര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കാനുമാണ് യോഗംചേര്‍ന്നത്. തൊഴിലാളികള്‍ക്ക് ആനുകൂല്യം നേടിയെടുക്കാന്‍ കോണ്‍ഗ്രസ് സമരങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 12ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് രഘു കുന്നുംപുറം അധ്യക്ഷനായി. സുജിത്ത് വെളുത്തേടത്ത്, ജി മോഹനന്‍, ലീലാമ്മ വിജയപ്പന്‍, കെ ജെ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow