എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് 9ന് നെടുങ്കണ്ടത്ത് സ്വീകരണം

എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് 9ന് നെടുങ്കണ്ടത്ത് സ്വീകരണം

Feb 8, 2026 - 15:12
 0
എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് 9ന് നെടുങ്കണ്ടത്ത് സ്വീകരണം
This is the title of the web page

ഇടുക്കി: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് 9ന് വൈകിട്ട് അഞ്ചിന് നെടുങ്കണ്ടത്ത് സ്വീകരണം നല്‍കും. പടിഞ്ഞാറേക്കവലയില്‍ എത്തിച്ചേരുന്ന ജാഥയെ ഇരുചക്ര വാഹന റാലി, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയില്‍ സ്വീകരിക്കും. കിഴക്കേക്കവലയില്‍ പൊതുസമ്മേളനവും നടക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന നടപടികളും സമാനതകളില്ലാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കുന്നതിനും യുഡിഎഫ്- ബിജെപി ഒത്തുകളി തുറന്നുകാട്ടുന്നതിനുമായാണ് ജാഥ നടത്തുന്നത്. ക്യാപ്റ്റനൊപ്പം കെ കെ ഷൈലജ ടീച്ചര്‍ എംഎല്‍എ, പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം എ ലത്തീഫ്, ബിനോയി ജോസഫ് എന്നിവരും എത്തിച്ചേരും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പി എന്‍ വിജയന്‍, ജിന്‍സണ്‍ വര്‍ക്കി, എന്‍ പി സുനില്‍കുമാര്‍, സുരേഷ് പള്ളിയാടി, സിബി മൂലേപ്പറമ്പില്‍, സനല്‍കുമാര്‍ മംഗലശേരി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow