മുസ്ലീംലീഗ് നേതൃസംഗമം നെടുങ്കണ്ടത്ത് ചേര്‍ന്നു
മുസ്ലീംലീഗ് നേതൃസംഗമം നെടുങ്കണ്ടത്ത് ചേര്‍ന്നു
ഇടുക്കി: മുസ്ലീംലീഗ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം നേതൃസംഗമം നെടുങ്കണ്ടത്ത് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോലയില്‍ മുസ്ലീംലീഗ് ശക്തമായ സാന്നിധ്യമാണെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍പോലും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനിലെ 30 അധ്യായങ്ങളും മനപ്പാഠമാക്കിയ മുണ്ടിയെരുമ സ്വദേശി അദ്ഹം അഷറഫിനെയും തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും പിന്തുണ ഇല്ലാതെ രാജാക്കാട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍നിന്ന് വിജയിച്ച ജില്ലാ സെക്രട്ടറി കെ എം സുധീറിനെയും അനുമോദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് യൂനസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ എം മുഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി കെ എസ് സിയാദ്, ട്രഷറര്‍ ടി കെ നവാസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഇ എ ജമാല്‍, ട്രഷറര്‍ ഹക്കിം തോപ്പില്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഫ്, നിയോജക മണ്ഡലം പ്രസിഡന്റ് സിയാദ് കുന്നുകുഴി, ജനറല്‍ സെക്രട്ടറി അല്‍അമീന്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?