സ്വരാജ് സെന്റ് പോള്‍സ് പള്ളി തിരുനാളിന് കൊടിയേറി
സ്വരാജ് സെന്റ് പോള്‍സ് പള്ളി തിരുനാളിന് കൊടിയേറി

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സെന്റ് പോള്‍സ് പള്ളിയില്‍ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും, പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ: കുര്യാക്കോസ് മുഞ്ഞേലി കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ 26ന് സമാപിക്കും. രണ്ടാം ദിനമായ ശനിയാഴ്ച വൈകിട്ട് 5ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സ്വരാജ് കുരിശടിയിലേക്ക് ആഘോഷമായ പ്രദക്ഷിണവും നടക്കും. വികാരി ഫാ: കുര്യാക്കോസ് മുഞ്ഞേലി, കൈക്കാരന്മാരായ തോമസ് കൂനാനിക്കല്‍, ചില്‍സണ്‍ ജോസ് ചിലമ്പില്‍, അഭിലാഷ് സേവിയര്‍ മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






