ചേമ്പളം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശനോത്സവം നടത്തി
ചേമ്പളം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശനോത്സവം നടത്തി
ഇടുക്കി: നെടുങ്കണ്ടം ചേമ്പളം സെന്റ് മേരീസ് പള്ളിയിലെ വിശ്വാസ പരിശീലന വര്‍ഷത്തിന് തുടക്കമായി. വികാരി ഫാ. ജെയിംസ് വെണ്മാന്തറ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യായന വര്‍ഷം ഓരോ ക്ലാസുകളിലും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദ്വിവര്‍ഷ വിശ്വാസ പരിശീലനം ഡിപ്ലോമ കോഴ്‌സിന് ഇടവകയില്‍നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ സല്‍ന സെബാസ്റ്റ്യന്‍ തണ്ണിപ്പാറക്ക് ബിഷപ്പ് മത്തായി കൊച്ചുപറമ്പില്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി. ഹെഡ്മാസ്റ്റര്‍ സോണി തണ്ണിപ്പാറ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മറീന, അധ്യാപകരായ ജോണ്‍സണ്‍ കൊച്ചുപറമ്പന്‍, സിസ്റ്റര്‍ ലിന്‍സി, ടാബ് സെക്രട്ടറി ജോമി അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?