അഡോണിനുവേണം സുമനസുകളുടെ കരുതല്‍: കരള്‍രോഗം ബാധിച്ച രണ്ടാംക്ലാസുകാരന് ശസ്ത്രക്രിയ നടത്താന്‍ വേണ്ടത് 25 ലക്ഷം രൂപ
അഡോണിനുവേണം സുമനസുകളുടെ കരുതല്‍: കരള്‍രോഗം ബാധിച്ച രണ്ടാംക്ലാസുകാരന് ശസ്ത്രക്രിയ നടത്താന്‍ വേണ്ടത് 25 ലക്ഷം രൂപ

ഇടുക്കി: രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ അഡോണിന് കരള്‍ പകുത്ത് നല്‍കാന്‍ അമ്മ തയാറാണ്. ഇനി കണ്ടെത്തേണ്ടത് ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ആവശ്യമായ 25 ലക്ഷം രൂപ. ഇതിനായി സുമനസുകളുടെ കാരുണ്യം തേടുകയാണീ നിര്‍ധന കുടുംബം. നെടുങ്കണ്ടം പച്ചടി ഇലവുംകുന്നേല്‍ സിനോയിയുടെയും അനുമോള്‍ടെയും മകന്‍ അഡോണ്‍(7) ആണ് ഗുരുതരവും അപൂര്‍വവുമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കരള്‍മാറ്റ ശാസ്ത്രക്രിയയിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. 12 നകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, സ്വന്തമായി തുക മുടക്കാനുള്ള സാമ്പത്തികശേഷി കുടുംബത്തിനില്ല. കുട്ടിയുടെ ചികിത്സാച്ചെലവിനായി തുക സമാഹരിക്കാന്‍ നാട്ടുകാര്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അച്ഛന്‍ സിനോയിയുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകളുടെ സഹായത്തോടെ അഡോണിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കുടുംബവും നാട്ടുകാരും.
സിനോയി തോമസ്
അക്കൗണ്ട് നമ്പര്‍: 10180100308392
ഐ.എഫ്.എസ്.സി: FDRL0001018
ഗൂഗിള്‍ പേ നമ്പര്‍: 9562939062
What's Your Reaction?






