ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ അയ്യപ്പന്‍കോവില്‍ വില്ലേജ്പടിയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. കല്ലുപറമ്പില്‍ ജോബിന്റെ വീടിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അപകട സമയം ജോബിനും ഭാര്യ അശ്വതിയും വീട്ടിലുണ്ടായിരുന്നു. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇവര്‍ ഷെഡ്ഡ് കെട്ടിയാണ് താമസിച്ചിരുന്നത്. എന്നാല്‍ അവിടെ മണ്ണിടിഞ്ഞതോടെ നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് മാറിയിരുന്നു.