കട്ടപ്പന ഹെഡ് പോസ്റ്റ്മാസ്റ്റര്‍ വി കെ രാജുവിന് യാത്രയയപ്പ് നല്‍കി
കട്ടപ്പന ഹെഡ് പോസ്റ്റ്മാസ്റ്റര്‍ വി കെ രാജുവിന് യാത്രയയപ്പ് നല്‍കി

ഇടുക്കി: 41 വര്‍ഷത്തെ സേവനത്തിനുശേഷം തപാല്‍ വകുപ്പില്‍നിന്ന് വിരമിക്കുന്ന കട്ടപ്പന ഹെഡ് പോസ്റ്റ്മാസ്റ്റര്‍ വി കെ രാജുവിന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസില്‍ യാത്രയയപ്പ് നല്‍കി. കട്ടപ്പന പോസ്റ്റല്‍ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ പി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ വിവിധ തപാല്‍ ഓഫീസുകളില്‍ സബ് പോസ്റ്റ്മാസ്റ്ററായി വി കെ രാജു സേവനമനുഷ്ഠിച്ചിട്ടുണ്ട്. യോഗത്തില്‍ കട്ടപ്പന അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റര്‍ സിജി എസ് അധ്യക്ഷയായി. വി കെ രാജുവിന് ജീവനക്കാര്‍ ഉപഹാരം സമ്മാനിച്ചു. ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍ തോമസ് ജോണ്‍, മുന്‍ പോസ്റ്റ്മാസ്റ്റര്‍മാരായ സുനില്‍ ജി, ടി ഡി ജോസ്, പീരുമേട് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ജയപ്രസാദ്, പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് മാനേജര്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






