പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എക്‌സിബിഷന്‍ നടത്തി
പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളില്‍ എക്‌സിബിഷന്‍ നടത്തി

ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ശാസ്ത്ര പരീക്ഷണങ്ങളും പഠനോപകരങ്ങളുടെ എക്‌സിബിഷനും നടന്നു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയല്‍ ഉദ്ഘാടനം ചെയ്തു. പാഠഭാഗവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, പഠനോപകരണങ്ങളുടെ എക്‌സിബിഷന്‍, പ്രശസ്ത ഗണിത ശാസ്ത്രവിദഗ്ധന്‍ സഹദേവന്‍ മാഷിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ ശില്പശാലയിലൂടെ കുട്ടികള്‍ നിര്‍മിച്ച ജ്യോമട്രിക്കല്‍ ചാര്‍ട്ട്, പസില്‍, നമ്പര്‍ ചാര്‍ട്ട് തുടങ്ങിയവയും മലയാളം ,ഹിന്ദി, ഇംഗ്ലീഷ് ,സയന്‍സ് , സോഷ്യല്‍ സയന്‍സ് തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച പഠനോപകരണങ്ങളുടെ പ്രദര്‍ശനവുമാണ് നടത്തിയത്. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അധ്യക്ഷനായി.അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോമോന്‍ പള്ളിവാതുക്കല്‍ മാഗസിന്‍ പ്രകാശനം ചെയ്തു. അടിമാലി എഇഒ ആനിയമ്മ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയ് ചെമ്പരപ്പള്ളില്‍,പാറത്തോട് എസ്ബിഐ മാനേജരും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിയുമായ ജിതിന്‍ എന്‍ ജി , പിടിഎ പ്രസിഡന്റ് ഷാജി കെ എം , പാറത്തോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു വീട്ടിക്കല്‍, പഠനോത്സവം കോ-ഓര്‍ഡിനേറ്റര്‍ സി. ഡെല്‍നാ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






