ശബരിമല തീര്‍ഥാടകരുടെ വാഹനം വെയിറ്റിങ് ഷെഡില്‍ ഇടിച്ച് യുവതിക്ക് പരിക്ക്
ശബരിമല തീര്‍ഥാടകരുടെ വാഹനം വെയിറ്റിങ് ഷെഡില്‍ ഇടിച്ച് യുവതിക്ക് പരിക്ക്

ഇടുക്കി: പീരുമേടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇടിച്ച് യുവതിക്ക് പരിക്കേറ്റു. 56-ാംമൈല്‍ പുതുവില്‍ ലളിതയുടെ മകള്‍ ലേഖ(24) യ്ക്കാണ് പരിക്കേറ്റത്. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിങ് ഷെഡ് തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
What's Your Reaction?






