പോകാം...ഗവിയിലേക്ക്
പോകാം...ഗവിയിലേക്ക്

ഇടുക്കി: തേക്കടി- ഗവി വനം വകുപ്പ് പാക്കേജ് ബസ് സര്‍വീസ് തുടങ്ങി. ദിവസവും രാവിലെ 6.30 ന് തേക്കടി ആനവച്ചാലില്‍ നിന്ന് ആരംഭിച്ച് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഴി ഗവിയില്‍ എത്തും. ഗവി സന്ദര്‍ശിച്ചശേഷം ഉച്ചയ്ക്ക് ഒന്നോടെ തേക്കടിയില്‍ തിരികെ എത്തും. പാക്കേജ് പ്രകാരം ഒരാള്‍ക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ തേക്കടിയില്‍ നിന്ന് പുറപ്പെട്ട് വള്ളക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റില്‍ എത്തുമ്പോള്‍ പ്രഭാതഭക്ഷണം നല്‍കും. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസാണ് സര്‍വീസ് നടത്തുന്നത്. ബുക്കിങ്ങിന് 8547603066 എന്ന നമ്പരില്‍ ബന്ധപ്പെടാം.
What's Your Reaction?






