കട്ടപ്പന നഗരസഭയിലും കാഞ്ചിയാര്‍, ഇരട്ടയാര്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി: പ്രഖ്യാപനം 20ന്
കട്ടപ്പന നഗരസഭയിലും കാഞ്ചിയാര്‍, ഇരട്ടയാര്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി: പ്രഖ്യാപനം 20ന്
ഇടുക്കി: കട്ടപ്പന നഗരസഭയിലും കാഞ്ചിയാര്‍, ഇരട്ടയാര്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 10ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നഗരസഭയില്‍ സിപിഐഎം 14 സീറ്റിലും കേരള കോണ്‍ഗസ് (എം) 12 സീറ്റിലും സിപിഐ 7 സീറ്റിലും എന്‍സിപിയും ജനതാദളും 1 സീറ്റില്‍ വീതവുമാണ് മത്സരിക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ സിപിഐഎം 9 , സിപിഐ 4, കേരള കോണ്‍ഗ്രസ് 4 എന്നിങ്ങനെയും ഇരട്ടയാര്‍ പഞ്ചായത്തില്‍ സിപിഐഎം 7, കേരള കോണ്‍ഗ്രസ് എം 6, സിപിഐ രണ്ട് എന്നിങ്ങനെയും മത്സരിക്കും. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ മതരംഗമാണ് അലയടിക്കാന്‍ പോകുന്നതെന്ന് സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് പറഞ്ഞു. രാവിലെ കട്ടപ്പനയില്‍ നടക്കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നഗരസഭയിലെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.
What's Your Reaction?

