സര്‍ക്കാര്‍ വക 5 പശുക്കള്‍: നടന്‍ ജയറാം 5 ലക്ഷം കൈമാറി: പൃഥിരാജ് 2 ലക്ഷവും മമ്മൂട്ടി ഒരുലക്ഷവും നല്‍കും: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം

സര്‍ക്കാര്‍ വക 5 പശുക്കള്‍: നടന്‍ ജയറാം 5 ലക്ഷം കൈമാറി: പൃഥിരാജ് 2 ലക്ഷവും മമ്മൂട്ടി ഒരുലക്ഷവും നല്‍കും: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം

Jan 2, 2024 - 06:59
Jul 8, 2024 - 07:43
 0
സര്‍ക്കാര്‍ വക 5 പശുക്കള്‍: നടന്‍ ജയറാം 5 ലക്ഷം കൈമാറി: പൃഥിരാജ് 2 ലക്ഷവും മമ്മൂട്ടി ഒരുലക്ഷവും നല്‍കും: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം
This is the title of the web page

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരെ ചേര്‍ത്തുപിടിച്ച് സര്‍ക്കാരും ചലച്ചിത്ര മേഖലയും. അഞ്ച് പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് കുട്ടിക്കര്‍ഷകരുടെ വീട് സന്ദര്‍ശിച്ച മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അറിയിച്ചു. നടന്‍ ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായമായി നല്‍കി. പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിമാര്‍ കുട്ടികളുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തത് ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ആവശ്യമായ എല്ലവിധ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് അടിയന്തരമായി സര്‍ക്കാര്‍ അഞ്ച് പശുക്കളെ നല്‍കും. കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ഉന്നയിക്കും. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. അടുത്തയാഴ്ച പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. ഒരുമാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കും. ഇന്നുതന്നെ മില്‍മ അടിയന്തര സഹായമായി 45,000 രൂപ ഇവര്‍ക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാര്‍ പശുത്തൊഴുത്തും സന്ദര്‍ശിച്ചു. പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'അബ്രാഹം ഓസ്‌ലറിന്റെ' അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികള്‍ക്ക് നല്‍കിയത്.
പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കുട്ടികള്‍ക്ക് നല്‍കുമെന്ന് ജയറാം കുടുംബാംഗങ്ങളെ അറിയിച്ചു. പി ജെ ജോസഫ് എംഎല്‍എ കുട്ടികള്‍ക്ക് ഒരുപശുവിനെയും നല്‍കും. ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുട്ടിക്കര്‍ഷകന്‍ മാത്യു പറഞ്ഞു. സഹായങ്ങള്‍ ലഭിച്ചതില്‍ വലിയ സന്തോഷം. പശു വളര്‍ത്തല്‍ ഊര്‍ജിതമായി നടത്തുമെന്നും മാത്യു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow