തൊപ്പിപ്പാളയിലെ കിണറ്റില്‍ കാട്ടുപന്നി ചത്ത നിലയില്‍
തൊപ്പിപ്പാളയിലെ കിണറ്റില്‍ കാട്ടുപന്നി ചത്ത നിലയില്‍

ഇടുക്കി: സ്വരാജ് തൊപ്പിപ്പാളയിലെ കിണറ്റില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. മറ്റപ്പള്ളിക്കവല പുതുപ്പറമ്പില്‍ അപ്പുവിന്റെ വീട്ടിലെ കിണറ്റിലാണ് ഞായറാഴ്ച രാവിലെ പന്നിയുടെ ജഡം കണ്ടത്. ഉടന്‍തന്നെ വനപാലകരെ വിവരമറിയിച്ചു. കാഞ്ചിയാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉദയഭാനുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുറത്തെടുത്തു. രണ്ട് ദിവസത്തോളം പഴക്കമുള്ള ജഡത്തിന് 60 കിലോയോളം തൂക്കമുണ്ട്. പരിശോധനയ്ക്ക് ശേഷം ജഡം മറവുചെയ്തു
What's Your Reaction?






