കുമളി ടൗണില്‍ അപകടഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍
കുമളി ടൗണില്‍ അപകടഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനുകള്‍
ഇടുക്കി: കുമളി ടൗണില്‍ കെട്ടിടങ്ങളോടുചേര്‍ന്ന് കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ അപകടഭീഷണിയാകുന്നു. വണ്ടന്‍മേട് ജങ്ഷനില്‍ ലോഡ്ജിനുമുമ്പിലുള്ള ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് ഉടമ അഡ്വ. ജയന്‍ ജോസഫ് പറഞ്ഞു. കുമളി- മൂന്നാര്‍ സംസ്ഥാനപാതയോരത്തെ പോസ്റ്റില്‍ മഴക്കാലത്ത് പൊട്ടിത്തെറിയുണ്ടാകുന്നതും പതിവാണ്. സദാസമയം വാഹനങ്ങളും കാല്‍നടയാത്രികരും കടന്നുപോകുന്ന പാതയോരത്താണ് അപകടഭീഷണി. മുമ്പ് പോസ്റ്റിന് തീപിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാരെ വിവരമറിയിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അടിയന്തരമായി ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
What's Your Reaction?