ചിന്നക്കനാലില്‍ ഭൂമി ഇടപാട്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യും

ചിന്നക്കനാലില്‍ ഭൂമി ഇടപാട്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യും

Jul 29, 2025 - 15:29
 0
ചിന്നക്കനാലില്‍ ഭൂമി ഇടപാട്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യും
This is the title of the web page

ഇടുക്കി: ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ച കേസില്‍ ഇ ഡി അന്വേഷണം തുടങ്ങി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുന്‍ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നാണ് പരാതി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ ഇടുക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 16-ാം പ്രതിയാണ് എംഎല്‍എ. കേസില്‍ ആകെ 21 പ്രതികളാണുള്ളത്. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്നാണ് എഫ്‌ഐആര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow