കാല്‍വരിമൗണ്ട് ഗിരിജ്യോതി ക്രഡിറ്റ് യൂണിയന്‍ വാര്‍ഷികം ആഘോഷിച്ചു
കാല്‍വരിമൗണ്ട് ഗിരിജ്യോതി ക്രഡിറ്റ് യൂണിയന്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കാല്‍വരിമൗണ്ട് ഗിരിജ്യോതി ക്രഡിറ്റ് യൂണിയന്റെ വാര്‍ഷികവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നടന്നു. ഹൈറേഞ്ച് ഡെവലപ്‌മെന്റ് സോസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് അധ്യക്ഷനായി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ടോമി, കാമാക്ഷി പഞ്ചായത്തംഗങ്ങളായ ഷീബ തോമസ്, ജോബിന്‍ മാത്യു എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ക്രഡിറ്റ് യൂണിയന്‍ രൂപതാ പ്രസിഡന്റ കുഞ്ഞമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് യൂണിറ്റ് ഭാരവാഹികളായ റെജി വടക്കേല്‍, സിബി പോള്‍ പാലത്താനം, ബിജു പുതുപ്പറമ്പില്‍, മാത്തുക്കുട്ടി മുണ്ടാട്ട് എന്നിവര്‍ക്ക് ഫാ.സജി നരിമറ്റം ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് എം. ടി. തോമസ്, വൈസ് പ്രസിഡന്റ് പ്രിന്‍സ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?