വണ്ടിപ്പെരിയാറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ചു 4 പേര്‍ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ അഖില്‍(22), ജോയിസണ്‍ ഡാനിയല്‍(21), തിരുവല്ല സ്വദേശികളായ ഷബാന(21), സഫിയ(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവല്ല സ്വദേശികളായ അഞ്ചംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. തമിഴ്‌നാട് പൂശാലംപെട്ടിയില്‍ ചികിത്സ കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍, അരണക്കല്ലില്‍ നിന്ന് വണ്ടിപ്പെരിയാറിലേക്ക് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നവരാണ് ബൈക്ക് യാത്രികര്‍. പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






