ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടത്തി 

ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടത്തി 

May 8, 2025 - 10:39
May 8, 2025 - 15:47
 0
ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടത്തി 
This is the title of the web page

ഇടുക്കി: ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടന്നു. ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കട്ടപ്പന ഡിവൈഎസ്പി  വി.എ.നിഷാദ് മോന്‍ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി എം.ഡി അര്‍ജുനന്‍ അധ്യക്ഷനായി. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജെ ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കട്ടപ്പന എസ്‌ഐ അഭിജിത്ത് എം.എസ് നേതൃത്വം നല്‍കി. ഐആര്‍സിഎസ് സംസ്ഥാന മാനേജിങ് കമ്മിറ്റിയംഗം പി.എം ഫ്രാന്‍സിസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോയി ആനിത്തോട്ടം, ഷാജി നെല്ലിപ്പറമ്പില്‍, ജിറ്റി കെ ജെയിംസ്, ശരണ്യാമോള്‍ പി.എസ്, ആഷ്‌ലി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow