നെടുങ്കണ്ടം-കട്ടക്കാല റോഡ് നിര്‍മാണം നിലച്ചിട്ട് 2 വര്‍ഷം: യാത്രാദുരിതത്തില്‍ നാട്ടുകാര്‍ 

നെടുങ്കണ്ടം-കട്ടക്കാല റോഡ് നിര്‍മാണം നിലച്ചിട്ട് 2 വര്‍ഷം: യാത്രാദുരിതത്തില്‍ നാട്ടുകാര്‍ 

Oct 28, 2026 - 11:01
 0
നെടുങ്കണ്ടം-കട്ടക്കാല റോഡ് നിര്‍മാണം നിലച്ചിട്ട് 2 വര്‍ഷം: യാത്രാദുരിതത്തില്‍ നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം-കട്ടക്കാല റോഡിന്റെ നാലര കിലോമീറ്റര്‍ നിര്‍മാണത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് രണ്ടുവര്‍ഷം പിന്നിടുന്നു. ജോലികള്‍ നിലച്ചതോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിച്ചു. ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കാന്‍ 5.05 കോടിരൂപ അനുവദിച്ചിരുന്നു.  7 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. പിന്നാലെ നിര്‍മാണം ആരംഭിച്ചെങ്കിലും സാമഗ്രികള്‍ ലഭിക്കാനില്ലെന്നുകാട്ടി ജോലികള്‍ നിര്‍ത്തിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് കുറച്ചുഭാഗത്തെ കുഴികള്‍ അടച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ആരും തിരിഞ്ഞുനോക്കാതെയായി. പഴയ റോഡിന്റെ പല ഭാഗങ്ങളിലേയും തറയോടുകള്‍ ഇളക്കി മാറ്റിയതോടെ മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഇവിടേയ്ക്ക് ടാക്‌സി വാഹനങ്ങള്‍ എത്താത്തത് യാത്രാദുരിതം ഇരട്ടിയാക്കി. കഴിഞ്ഞദിവസം രാത്രി ഉമ്മാക്കട സ്വദേശികളുടെ 2 മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ടാക്‌സി വിളിച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ആരും എത്തിയില്ല. പിന്നീട് പിതാവിന്റെ സുഹൃത്താണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. വളരെ വിരളമായി ചിലര്‍ എത്തുമെങ്കിലും രണ്ടിരട്ടിയും മൂന്നിരട്ടിയും കൂലി വാങ്ങുന്നു. സ്ഥലത്തെ ആയുര്‍വേദ ആശുപത്രിയിലേക്കുപോലും ആളുകള്‍ എത്തുന്നില്ല. കഴിഞ്ഞ 15ന് നിര്‍മാണം പുനരാരംഭിക്കുമെന്ന ഉറപ്പും പാഴായി. കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തി നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന പുതിയ കരാര്‍ അനുവദിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നടപടി  ആരംഭിച്ചതായും അധികൃതര്‍ പറയുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow