വശങ്ങളില്‍ കുഴികള്‍: വാഴത്തോപ്പ് കാപ്പിക്കവല മേക്കല്‍പ്പടി- അശോകക്കവല റോഡില്‍ അപകടക്കെണി

വശങ്ങളില്‍ കുഴികള്‍: വാഴത്തോപ്പ് കാപ്പിക്കവല മേക്കല്‍പ്പടി- അശോകക്കവല റോഡില്‍ അപകടക്കെണി

Oct 28, 2026 - 12:22
 0
വശങ്ങളില്‍ കുഴികള്‍: വാഴത്തോപ്പ് കാപ്പിക്കവല മേക്കല്‍പ്പടി- അശോകക്കവല റോഡില്‍ അപകടക്കെണി
This is the title of the web page

ഇടുക്കി: ജലജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡ് വശങ്ങള്‍ കുത്തിപ്പൊളിച്ചശേഷം ശരിയായി മൂടാത്തത് കാല്‍നടയാത്ര ദുഷ്‌കരം. വാഴത്തോപ്പ് കാപ്പിക്കവല മേക്കല്‍പ്പടി-അശോകക്കവല റോഡിലാണ് യാത്രാദുരിതം. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാതയാണിത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ പൈപ്പിടീലിനായി പാതയുടെ ഇരുവശങ്ങളിലും കുഴിയെടുത്തിരുന്നു. പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കൃത്യമായി ബലപ്പെടുത്താത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ സമരം ആരംഭിക്കാനാണ് തീരുമാനം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow