ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനിശ്ചിതകാല പണിമുടക്ക് നവംബര്‍ 2 മുതല്‍ 

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനിശ്ചിതകാല പണിമുടക്ക് നവംബര്‍ 2 മുതല്‍ 

Oct 29, 2026 - 12:45
 0
ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനിശ്ചിതകാല പണിമുടക്ക് നവംബര്‍ 2 മുതല്‍ 
This is the title of the web page

ഇടുക്കി: ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നവംബര്‍ 2 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടുക്കിയില്‍ സമരസഹായ സമിതി രൂപീകരിച്ചു. ചെറുതോണിയില്‍ ചേര്‍ന്ന യോഗം കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയിലെ നിര്‍ണായക വിഭാഗങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ടോട്ടക്‌സ് മോഡല്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക, നടപ്പുവര്‍ഷത്തെ ജനറല്‍ ട്രാന്‍സ്ഫര്‍ അടിയന്തരമായി പൂര്‍ത്തിയാക്കുക, കൊല്ലം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നടപടിക്കെതിരെ പ്രതികരിച്ച ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബീഷ് പി എസ്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു എന്നിവര്‍ സംസാരിച്ചു. സമരസഹായ സമിതി രക്ഷാധികാരിയായി സി വി വര്‍ഗീസിനെയും ചെയര്‍മാനായി കെ എസ് മോഹനനെയും ജനറല്‍ കണ്‍വീനറായി ആര്‍ ജ്യോതികുമാറിനെയും തെരഞ്ഞെടുത്തു. റോമിയോ സെബാസ്റ്റ്യന്‍, എം ജെ
മാത്യു എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍, കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, എന്‍ജിഒ യൂണിയന്‍, ബെഫി, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കെജിഎന്‍എ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow