കോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ കെഎസിഎ കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി
കോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ കെഎസിഎ കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: കോര്‍ട്ട് ഫീസ് സ്റ്റാമ്പിന്റെ വില വര്‍ധനയ്‌ക്കെതിരെ കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സ്വിറ്റ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് യൂണിറ്റുകളില്‍ നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എം സി വിജയന്‍ അധ്യക്ഷനായി. അഡ്വ. കെ പി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന യൂണിറ്റ് സെക്രട്ടറി അഭിലാഷ് സി വി, രാജേന്ദ്രന്‍ നായര്‍, കെ ജെ സാബു, രാജീവ് കെ ആര്‍, ബിന്ദു ബി എന്നിവര്‍ സംസാരിച്ചു
What's Your Reaction?






