മയക്കുമരുന്ന് വ്യാപനത്തിനെതിരെ എഎപി കോതമംഗലത്ത് പ്രതിഷേധം നടത്തി
മയക്കുമരുന്ന് വ്യാപനത്തിനെതിരെ എഎപി കോതമംഗലത്ത് പ്രതിഷേധം നടത്തി

ഇടുക്കി: അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് മയക്കുമരുന്നിനെതിരെ ആംആദ്മി പാര്‍ട്ടി കോതമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മദ്യനിരോധന ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മയക്കുമരുന്ന് വ്യാപനം ശക്തമാകുമ്പോള്‍ ബാറുകള്‍ തുടങ്ങുന്നതിനും കള്ള് സ്റ്റാര്‍ ഹോട്ടല്‍ വഴി യഥേഷ്ടം വില്‍ക്കാനുമുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതിനെതിരെ എക്‌സൈസിനും പൊലീസിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. മാതാപിതാക്കളെ ബഹുമാനിക്കാതെ കൊല നടത്തുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണ്. ഇക്കാരണത്താല്‍ നാട് നാശത്തിന്റെ നടുവിലാണെന്ന് സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളി പറഞ്ഞു. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ ലഹരി വിരുദ്ധ മുദ്രാവാക്യം ചെല്ലിക്കൊടുത്തു. സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, സാബു കുരിശിങ്കല്‍, ചെറിയാന്‍ പെലക്കുടി, രവി ഇഞ്ചൂര്‍, വിനോദ് വി സി, കുഞ്ഞിതൊമ്മന്‍, ജോസഫ് ചെങ്കര, വര്‍ഗീസ് കെ സി, ബെന്നി പുതുക്കയില്‍, തങ്കച്ചന്‍ കോട്ടപ്പടി, ശാന്തമ്മ ജോര്‍ജ്, മത്തായി പിച്ചക്കര, സുനി അവരാപ്പാട്ട്, ഷൈജു പാലമറ്റം, മനീഷാ ഷൈജു, സാജന്‍, പുന്നേക്കാട്, രവി കീരംപാറ, മത്തായി ഊഞ്ഞാപ്പാറ, ടൈബി പാലമറ്റം, ബിജി ടൈബി, സുരേഷ് മാരമംഗലം, സി കെ കുമാരന്‍, രാജപ്പന്‍ എം പി, ഷാന്റി കണ്ണാടന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






