കാഞ്ചിയാര്‍ പെരിയോന്‍കവല -കോടാലിപാറ റോഡ് തകര്‍ന്നു
കാഞ്ചിയാര്‍ പെരിയോന്‍കവല -കോടാലിപാറ റോഡ് തകര്‍ന്നു
ഇടുക്കി: കാഞ്ചിയാര്‍ പെരിയോന്‍കവല -കോടാലിപാറ റോഡില്‍ അറ്റകുറ്റപ്പണി നത്തി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാര്‍. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിലൂടെ കാല്‍നട വാഹനയാത്രികര്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഗവ. ബോയ്‌സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, സ്‌കൂള്‍ തുടങ്ങിയവയെല്ലാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരിയോന്‍കവല മുതല്‍ കോടാലിപ്പാറ വരെ റോഡിന്റെ പകുതിയിലധികം ഭാഗവും തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജല അതോറിറ്റി റോഡിന് നടുവിലൂടെ കുഴിയെടുത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാളുകള്‍ക്കുമുമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. മാറിമാറി വരുന്ന ജനപ്രതിനിധികള്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. മഴക്കാലമായതോടെ ഗര്‍ത്തങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് വെള്ളക്കെട്ടിനും കാരണമായി. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?