ഉപ്പുതറയില്‍ പുതിയ ബസ് സ്റ്റാന്‍ഡ്: പ്രഖ്യാപനം ജലരേഖയായി

ഉപ്പുതറയില്‍ പുതിയ ബസ് സ്റ്റാന്‍ഡ്: പ്രഖ്യാപനം ജലരേഖയായി

Aug 6, 2025 - 13:09
 0
ഉപ്പുതറയില്‍ പുതിയ ബസ് സ്റ്റാന്‍ഡ്: പ്രഖ്യാപനം ജലരേഖയായി
This is the title of the web page

ഇടുക്കി:  ഉപ്പുതറയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പ്രഖ്യാപനത്തില്‍ മാത്രം. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി മേച്ചേരി കടയില്‍ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം സാമൂഹിക വിരുദ്ധരുടെയും മദ്യപ സംഘങ്ങളുടെയും താവളമായി മാറി. സ്റ്റാന്‍ഡില്ലാത്തതിനാല്‍ ടൗണിലാണ് ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. എന്നാല്‍ മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാന്‍ഡ് പദ്ധതിയോട് അവഗണനയാണ് കാണിക്കുന്നതെന്ന് ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍ ആരോപിച്ചു. ഉപ്പുതറ ടൗണിന്റെ വികസനത്തിന് പ്രയോജനപ്രദമാകുന്ന രീതിയില്‍ ബസ് സ്റ്റാന്‍ഡ് നവീകരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തുറന്നുനല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow