ഭീമ ജ്വല്ലറി കട്ടപ്പന ഷോറൂം തുറന്നു: നടി വിന്‍സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു
ഭീമ ജ്വല്ലറി കട്ടപ്പന ഷോറൂം തുറന്നു: നടി വിന്‍സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഭീമ ജ്വല്ലറിയുടെ കട്ടപ്പന ഷോറൂം തുറന്നു. ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദനും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സ്വര്‍ണാഭരണ വില്‍പ്പന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഭീമ ജ്വല്ലറിയുടെ 18-ാമത് ഷോറൂമാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവുണ്ട്. വജ്രാഭരണങ്ങള്‍ക്ക് 18,000 വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
What's Your Reaction?






