പടമുഖം സ്‌നേഹമന്ദിരത്തില്‍ മാജിക് ഷോ നടത്തി
പടമുഖം സ്‌നേഹമന്ദിരത്തില്‍ മാജിക് ഷോ നടത്തി

ഇടുക്കി: പടമുഖം സ്‌നേഹമന്ദിരത്തില്‍ മാജിക് ഷോയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കലും നടന്നു. സ്‌നേഹമന്ദിരം ഡയറക്ടര്‍ ബ്ര. വി സി രാജു ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ രതീഷ് കോഴിക്കോട് അവതരിപ്പിച്ച മാജിക് ഷോയ്ക്ക് പുറമേ നൃത്തം, സംഗീതം, കോമഡിഷോ തുടങ്ങി കലാപരിപാടികളും നടത്തി. പരിപാടിയില്‍ മാധ്യമ രംഗത്തും മറ്റ് സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. ധനപാലന്‍ മങ്കുവ, കെ എം ജലാലുദ്ദീന്‍, ജോബി, രാജേഷ് തൊടുപുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






