കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ വൈഎംസിഎ ആദരിച്ചു
കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ വൈഎംസിഎ ആദരിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ കട്ടപ്പന വൈഎംസിഎ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മഴക്കാലത്തോടനുബന്ധിച്ച് നല്‍കുന്ന ശുചീകരണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് തൊഴിലാളികള്‍ക്ക് കൈമാറി. വൈഎംസിഎ പബ്ലിക് റിലേഷന്‍ ബോര്‍ഡ് സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അജികെ തോമസ്, വൈഎംസിഎ സെക്രട്ടറി സല്‍ജു ജോസഫ്, വൈസ് പ്രസിഡന്റ് ലിനോ എസ് പീറ്റര്‍, ജനറല്‍ കണ്‍വീനര്‍ രജിറ്റ് ജോര്‍ജ്, യു സി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






