വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം: ക്ലാസുകള്‍ 23 മുതല്‍

വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം: ക്ലാസുകള്‍ 23 മുതല്‍

Jun 17, 2025 - 15:50
 0
വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം: ക്ലാസുകള്‍ 23 മുതല്‍
This is the title of the web page

ഇടുക്കി: തോട്ടം മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം ലഭ്യമാക്കാന്‍ വണ്ടിപ്പെരിയാര്‍ കെഎംജി ചാരിറ്റബിള്‍  സൊസൈറ്റി. ഇതിനായി സെലക്ഷന്‍ ട്രയലിലൂടെ 50 പേരെ കണ്ടെത്തി. അന്താരാഷ്ട്ര സിവില്‍ സര്‍വീസ് ദിനമായ 23ന് ക്ലാസുകള്‍ ആരംഭിക്കും. ഐജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഓണ്‍ലൈന്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.
25 വര്‍ഷമായി വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന കെഎംജി ചാരിറ്റബിള്‍ സൊസൈറ്റിയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ചിരകാലസ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ തോട്ടം മേഖലയില്‍നിന്ന് 10 പേരെയെങ്കിലും സിവില്‍ സര്‍വീസില്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഇതിനായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കും. ആറാംക്ലാസ് മുതല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുവരെ സൗജന്യ പരിശീലനം നല്‍കുമെന്ന് സൊസൈറ്റി ചെയര്‍മാന്‍ എസ് ഗണേശന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow