കട്ടപ്പനയില്‍ ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്ക് അനുമോദനം
കട്ടപ്പനയില്‍ ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്ക് അനുമോദനം

ഇടുക്കി: സാക്ഷരതാ മിഷന്‍ അതോറിറ്റി ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ മിന്നാമിന്നിക്കൂട്ടം എന്ന പേരില്‍ പഠിതാക്കള്‍ക്കായി അനുമോദന യോഗം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, പഠിതാവ് പ്രിയ പ്രദീഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
What's Your Reaction?






