എംസി കട്ടപ്പന അനുസ്മരണം പ്രസ് ക്ലബ് ഹാളില്‍ നടന്നു
എംസി കട്ടപ്പന അനുസ്മരണം പ്രസ് ക്ലബ് ഹാളില്‍ നടന്നു

ഇടുക്കി: എം.സി. കട്ടപ്പനയുടെ സംഭാവനകള്‍ വിലയിരുത്താനും കട്ടപ്പനയുടെ ആദരാഞ്ജലി രേഖപ്പെടുത്താനുമായി കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ് ഹാളില്‍ എം.സി സ്മൃതി കൂട്ടായ്മ എന്ന പേരില്‍ അനുസ്മരണം സംഘടിപ്പിച്ചു. ദര്‍ശന പ്രസിഡന്റ് ഇ. ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്വന്തം പേരിന് പകരം കട്ടപ്പനയുടെ പേര് ചേര്‍ത്ത് പിടിച്ച നാടിനെ സ്‌നേഹിച്ച കലാകാരനായിരുന്നു എം സി കട്ടപ്പന എന്ന് മുന്‍ എം പി അഡ്വ: ജോയ്‌സ് ജോര്‍ജ്പറഞ്ഞു. നഗരസഭ ചെയര്‍പെഴ്‌സണ്‍ ബീനാ ടോമി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സി.പി.എം ഏരീയ സെക്രട്ടറി വി.ആര്‍ സജി, ബി ജെ പി ദേശീയ സമിതിയംഗം ശ്രീ നഗരി രാജന്‍, സിപിഐ മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി,നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് മുരളി, സിജോമോന്‍ ജോസ് , ജോര്‍ജി മാത്യു, സുഗതന്‍ കരുവാറ്റ ,അനില്‍ കെ.ശിവറാം, മോബിന്‍ മോഹന്‍, എം ഡി ബിവിന്‍ ദാസ്, വിവിധ സംഘടന പ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






