കട്ടപ്പന മേട്ടുക്കുഴിയിൽ മണ്ണിടിഞ്ഞ് വീടിന് കേടുപാട്
കട്ടപ്പന മേട്ടുക്കുഴിയിൽ മണ്ണിടിഞ്ഞ് വീടിന് കേടുപാട്

ഇടുക്കി: കാലവർഷത്തിൽ മണ്ണിടിഞ്ഞ് കട്ടപ്പന മേട്ടുക്കുഴിയിൽ വീട് ഭാഗികമായി തകർന്നു. കിഴക്കേക്കര ശ്യാം ജോർജിൻറെ വീടിനാണ് കേടുപാട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിൻ്റെ പിൻവശത്തെ മൺതിട്ട നിലംപൊത്തിയത്. ഭീമൻ കല്ല് പതിച്ച് പിൻവശത്തെ മുറിയുടെ ഭിത്തി തകർന്നു. ശ്യാമും കുടുംബാംഗങ്ങളും ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടയാണ് അപകടം. മൺതിട്ട ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഇവർ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. മുറിയുടെ ജനാലയും തകർന്നുവീണു. വൻതോതിൽ മണ്ണും കല്ലും മുറിക്കുള്ളിൽ കൂടിക്കിടക്കുകയാണ്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കട്ടപ്പന വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
What's Your Reaction?






