കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: നേര്യമംഗലം കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെയും ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെയുമുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. കട്ടപ്പനയില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്റ കോലം കത്തിച്ചു. റ്റിബി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. എ ഐ സി സി അംഗം അഡ്വ ഇ എം ആഗസ്തി സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടില്‍ അദ്ധ്യക്ഷനായി. മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






