ഇരട്ടയാര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍

ഇരട്ടയാര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍

Mar 4, 2024 - 20:57
Jul 8, 2024 - 21:19
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരട്ടയാര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരട്ടയാര്‍ പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പകല്‍ വീടിനോടനുബന്ധിച്ച് സ്ഥാപിച്ച ഫിറ്റ്‌നെസ് സെന്ററിന്റെ ഉദ്ഘാടനം എം.എം.മണി എംഎല്‍എ നിര്‍വ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫിറ്റ് നെസ് സെന്റര്‍ സ്ഥാപിച്ചത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തുകളിലും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കുമായി ഫിറ്റ്‌നെസ് സെന്ററുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ത്രഡ്മില്‍, ഇലെപ്റ്റിക്കല്‍ ക്രോസ് ടൈമര്‍, ലെഗ് മസാജര്‍, റെക്യുമെന്റ് ബൈക്ക്, അപ്‌റേറ്റ് ബൈക്ക്, ഫുള്‍ ബോഡി മസാജര്‍, യോഗ മാറ്റ്, ഡംബെല്‍, ജിംബോള്‍ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററിലുള്ളത്. പരിശീലകരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി.മനോജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി മുഖ്യ പ്രഭാഷണം നടത്തി . ബ്ലോക്കു പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ജലജ വിനോദ്, അന്നമ്മ ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങള്‍ , ബ്ലോക്ക് സെക്രട്ടറി സജി തോമസ്, പഞ്ചായത്ത് സെക്രട്ടറി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow