പച്ചക്കറി കൃഷിയില്‍ വിജയം നേടി രാജകുമാരി സ്വദേശി സുഭാഷ്
പച്ചക്കറി കൃഷിയില്‍ വിജയം നേടി രാജകുമാരി സ്വദേശി സുഭാഷ്

ഇടുക്കി: രണ്ടര സെന്റ് ഭൂമിയില്‍ നിന്ന് വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറിയും ഉല്‍പാദിപ്പിച്ച് രാജകുമാരി സ്വദേശിയായ സുഭാഷ്. വീട്ടിലേക്ക് വിഷ രഹിത പച്ചകറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപന ജീവിതത്തിന്റെ ഒഴിവു സമയങ്ങളില്‍ സുഭാഷ് കൃഷി ആരംഭിച്ചത്. എട്ട് വ്യത്യസ്ത ഇനം ചീരകളും, പയറും തക്കാളിയും വെണ്ടയും വെള്ളരിയും വഴുതനയുമെല്ലാം ഈ രണ്ടര സെന്റിലെ കൃഷിയിടത്തില്‍ ഉണ്ട്. നിലവില്‍ അയല്‍ വീടുകളിലേക്കും വിഷ രഹിത പച്ചക്കറി നല്‍കാനാവുന്നുണ്ട്. തുള്ളിനനയിലൂടെയാണ് ഇത്തവണത്തെ കടുത്ത വേനലിലെ അതിജീവിച്ചത് അടുത്ത തവണ, കൃഷി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സുഭാഷ് ലക്ഷ്യമിടുന്നത്.
What's Your Reaction?






