മലയോര ഹൈവെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതായി അരോപണം
മലയോര ഹൈവെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതായി അരോപണം

ഇടുക്കി: മലയോര ഹൈവെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതായി ആരോപണം. കട്ടപ്പന ചപ്പാത്ത് മലയോര ഹൈവെ നിര്‍മാണം ധ്രുതഗതിയിലാണ് നടന്ന് വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി നിര്‍മാണം ഭാഗികമായി നിലച്ച അവസ്ഥയിലാണ്. പ്രധാന കരാറുകാര്‍ ഉപകരാറുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ ഭൂരിഭാഗം ഉപകരാറുകാരും പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ടാറിംങ് നടത്താന്‍ കിലോമീറ്ററുകളോളം റോഡ് സജ്ജമാക്കിയിട്ട് 1 മാസത്തോളമായി. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഇവിടെ നിന്നും ഉയരുന്ന പൊടിപടലങ്ങള്‍ യാത്രക്കാരെയും പ്രദേശവാസികളെയും പ്രതിസന്ധിയിലാക്കുകയുമാണ്. ഇക്കാര്യത്തില്‍ പരാതി അറിയിച്ചാലും ഹൈവേ നിര്‍മാതാക്കള്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
പാതയിലെ കലുങ്ക് നിര്‍മാണം നിലച്ചത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. പണം നല്‍കാത്തതിനാല്‍ ടാര്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതാണ് മലയോരഹൈവേ ടാറിംഗിന് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ റോഡ് നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന തൊഴിലാളികള്‍ക്ക് പണിക്കൂലിയായി ആയിരക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ഇത്തരത്തില്‍ പല കാരണങ്ങളാല്‍ ഹൈവെ നിര്‍മാണം മന്ദഗതിയില്‍ ആവുകയും, വാഹന യാത്രക്കാരും പ്രദേശവാസികളും പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ അവസ്ഥക്ക് അടിയന്തിര നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






