ബിജെപി അണക്കരയില്‍ യോഗാദിനാചരണം നടത്തി
ബിജെപി അണക്കരയില്‍ യോഗാദിനാചരണം നടത്തി
ഇടുക്കി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി അണക്കരയില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. യോഗാചാര്യന്‍ സെബാസ്റ്റ്യന്‍ ഇ വി യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എ വി മുരളീധരന്‍, ജില്ലാ ട്രഷറര്‍ അമ്പിളി രാജന്‍, പീരുമേട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സനോജ് സരസന്‍, നേതാക്കളായ രമണി ചന്ദ്രന്‍, സുരേഷ്, ഉണ്ണികൃഷ്ണന്‍, അഡ്വ. ടി സി എബ്രഹാം, പി ആര്‍ മോഹന്‍ദാസ്, സജി വെമ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?