ദീപിക സീനിയര്‍ സബ് എഡിറ്റര്‍ കെ എസ് ഫ്രാന്‍സിസിന് കട്ടപ്പന പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി
ദീപിക സീനിയര്‍ സബ് എഡിറ്റര്‍ കെ എസ് ഫ്രാന്‍സിസിന് കട്ടപ്പന പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി
ഇടുക്കി: സേവനത്തില്‍നിന്ന് വിരമിച്ച ദീപിക സീനിയര്‍ സബ് എഡിറ്റര്‍ കെ എസ് ഫ്രാന്‍സിസിന് കട്ടപ്പന പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് റോയി വര്‍ഗീസ് അധ്യക്ഷനായി. ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ വാര്‍ത്തകള്‍ കെ എസ് ഫ്രാന്‍സിസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാരലല്‍ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം 1989ല്‍ മാതൃഭൂമി ദിനപത്രത്തില്‍ ലേഖകനായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ദീപിക ദിനപത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്, 32 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ദീപികയില്‍നിന്ന് വിരമിച്ചത്. കട്ടപ്പന പ്രസ് ക്ലബ്ബിന്റെ സ്ഥാപകാംഗമായ ഇദ്ദേഹം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തില്‍ പ്രസ് ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി വി എസ് അസ്ഹറുദ്ദീന്‍, ട്രഷറര്‍ ബെന്നി കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് അജിന്‍ അപ്പുക്കുട്ടന്‍, ജോയിന്റ് സെക്രട്ടറി അഖില്‍ ഫിലിപ്പ്, അംഗങ്ങളായ കെ എം മത്തായി, എം സി ബോബന്‍, മനോജ് മുരളി, ജോര്‍ജി മാത്യു, ജയ്ബി ജോസഫ്, എസ് സൂര്യലാല്‍, പി ഡി സനീഷ്, സിറില്‍ ലൂക്കോസ്, പി ജെ ജിജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ഫ്രാന്‍സിസ് മറുപടി പ്രസംഗം നടത്തി.
What's Your Reaction?