കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി
കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് വയോജന സംഗമം ഓര്‍മച്ചെപ്പ് 2025 തങ്കമണി സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐസിഡിഎസ് ഇടുക്കിയുടെ നേതൃത്വത്തിലാണ് വയോജന സംഗമം നടത്തിയത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും 60വയസിനു മുകളിലുള്ള വയോജനങ്ങള്‍ പങ്കെടുത്തു. പൊതുഭരണത്തില്‍ പിഎച്ച്ഡി നേടിയ മുന്‍ കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി ഡോ. സബൂറാബിവി എസിനെയും വയോജനസംരക്ഷണ രംഗത്ത് ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തങ്കമണി ദേവദാന്‍ സെന്റര്‍ മദര്‍ സിസ്റ്റര്‍ റെജിയെയും യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാമത്സരങ്ങളും, കാമാക്ഷി എഫ്എച്ച്‌സിയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും, തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സബൂറാബീവി വൊസാര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ അമൃത തോമസ് എന്നിവര്‍ നയിച്ച ക്ലാസുകളും നടത്തി. സമാപന സമ്മേളനം റിട്ട. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, തങ്കമണി സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിഞ്ചുമോള്‍ ബിനോയി, ബ്ലോക്ക് പഞ്ചായത്തംഗം ജെസി കാവുങ്കല്‍, പഞ്ചായത്തംഗങ്ങള്‍, എഡിഎസ്-സിഡിഎസ് അംഗങ്ങള്‍, തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






