കട്ടപ്പന നഗരസഭയിലെ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം തുറന്നു
കട്ടപ്പന നഗരസഭയിലെ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രത്തിന്റെയും നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ.യും സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലീനിക്കിന്റെയും ഉദ്ഘാടനം നടന്നു. നഗര ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിനും സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലീനിക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണും ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗം ഏറ്റവും കൂടുതല്‍ വ്യാപകമായിരിക്കുന്ന ഹൈറേഞ്ചില്‍ രോഗ നിര്‍ണയത്തിന് സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ജില്ലയിലെ ആദ്യ കാന്‍സര്‍ രോഗനിര്‍ണയം കേന്ദ്രം തുറന്നത്. കട്ടപ്പന നഗരപ്രദേശത്തെ ആരോഗ്യസേവനങ്ങളുടെ വിടവ് നികത്തുന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്ന മൂന്ന് നഗര ജനകീയ കേന്ദ്രങ്ങളില്‍ മൂന്നാമത്തെ സെന്ററാണ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ആമുഖപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, ലീലാമ്മ ബേബി, മനോജ് മുരളി, ജാന്‍സി ബേബി,
ഐബിമോള്‍ രാജന്‍, ജോയി വെട്ടിക്കുഴി, രാജന്‍ കാലാച്ചിറ, സിജോമോന്‍ ജോസ്, സിജു ചക്കുംമൂട്ടില്‍, സുധര്‍മ മോഹനന്‍, ഷാജി കുത്തോടിയില്‍, ജോയി ആനിത്തോട്ടം, കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം.ആര്‍, ഫാ. ജോസ് ആന്റണി, മാത്യു ജോര്‍ജ്, സാജന്‍ ജോര്‍ജ്, നഗരസഭ സെക്രട്ടറി അജി കെ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






